
കയ്പമംഗലം : വയലാർ അവാർഡ് ജേതാവായ ടി.ഡി.രാമകൃഷ്ണന്റെ നോവലുകളെ കുറിച്ചുള്ള ചർച്ച പെരിഞ്ഞനം ഗ്രന്ഥപ്പുരയിൽ ടി.ഡി.രാമകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ നടന്നു. യു.കെ.സുരേഷ്‌കുമാർ അദ്ധ്യക്ഷനായി. ഡോ : ദീപ, കെ.കണ്ണൻ, ഇ.ജിനൻ, അഡ്വ : കെ.പി.രവിപ്രകാശ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി ', 'ഫ്രാൻസിസ് ഇട്ടിക്കോര', 'അന്ധർ ബാധിരർ മൂകർ ', 'മാമ ആഫ്രിക്ക', 'ആൽഫ','പച്ച മഞ്ഞ ചുവപ്പ് ' എന്നിവയെ കുറിച്ച് ഇക്ബാൽ മതിലകം, എസ്.എം.ജീവൻ, ഗൗരി ജുഗുനു, ജിസി രഘുനാഥ്, പി.രാമകൃഷ്ണൻ, പി.എൻ.ദേവി പ്രസാദ് എന്നിവർ സംസാരിച്ചു.