
കയ്പമംഗലം : മുസ്ലിം ലീഗ് കയ്പമംഗലം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പി.ബി.താജുദ്ദീൻ അനുസ്മരണവും പുരസ്‌കാര വിതരണവും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ.മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്തു. പുത്തൻകുളം സെയ്തു ഹാജി അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എ.എം.സനൗഫൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.മുഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. എസ്.എ.സിദ്ദിഖ്, കെ.എം.ഷാനിർ, കെ.കെ.സക്കറിയ, യു.വൈ.ഷമീർ തുടങ്ങിയവർ സംസാരിച്ചു.