
കയ്പമംഗലം : എടത്തിരുത്തി പൈനൂർ കുഴിക്കൽ കടവ് വള്ളംകളിയുടെ സംഘാടക സമിതി ഓഫീസ് ഇ.ടി.ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. പി.ആർ.നിഖിൽ, എം.എച്ച്.ബാബു, കെ.എസ്.ശ്രീരാജ്, രാജൻ പൊറ്റെക്കാട്, ഷെമീർ എളേടത്ത്, സലീഷ് കടവിൽപുരയ്ക്കൽ, കെ.എ.ഷിന്റോ, നിഷി മോഹനൻ, മനീഷ് എന്നിവർ പങ്കെടുത്തു. സെപ്റ്റംബർ 15ന് കനോലി കനാലിലാണ് വള്ളംകളി നടക്കുന്നത്. ഇരുപതോളം ഇരുട്ടുകുത്തി, ചുരുളൻ വള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും.