seva
സേവാഭാരതി ജില്ലാ കാര്യാലയം പിന്നണി ഗായകൻ അനൂപ്ശങ്കർ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ: അയ്യന്തോൾ ലോ കോളേജിനു സമീപം സേവാഭാരതിയുടെ ജില്ലാ കാര്യാലയം പിന്നണി ഗായകൻ അനൂപ് ശങ്കർ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് സഹസംഘചാലക് കെ.ജി. അച്യുതൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.
തൃശൂർ ജില്ലാ പ്രസിഡന്റ് മേജർ ജനറൽ ഡോ. പി. വിവേകാനന്ദൻ അദ്ധ്യക്ഷനായി. പ്രാന്ത സേവാപ്രമുഖ് എം.സി. വത്സൻ, ഡിവിഷൻ കൗൺസിലർ എൻ. പ്രസാദ്, വിഭാഗ് സേവാപ്രമുഖ് കെ.വി. ലൗലേഷ്, പൂർണിമ സുരേഷ് എന്നിവർ സംബന്ധിച്ചു. സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി പി. ഹരിദാസ് സ്വാഗതം പറഞ്ഞു. ജില്ലാ സമിതി അംഗം എം.എസ്. മോഹനപ്രസാദ് നന്ദിയും പറഞ്ഞു.