sr

തൃശൂർ: സർഗസ്വരത്തിന്റെ ആഭിമുഖ്യത്തിൽ ജോയ് ചിറമ്മേലിന്റെ വിരലൊപ്പുകൾ എന്ന കവിതാസമാഹാരം ഡോ.പി.വി.കൃഷ്ണൻനായർ, കവി വിജേഷ് എടക്കുന്നിക്ക് നൽകി പ്രകാശനം ചെയ്തു. എൻ.മൂസക്കുട്ടി അദ്ധ്യക്ഷനായി. ശ്രീദേവി അമ്പലപുരം പുസ്തകപരിചയം നടത്തി. ഡോ.ഫാ.പോൾപുളിക്കൻ, സതീഷ്മാമ്പ്ര, കാവിൽ രാജ്, ജോയ് ചിറമ്മൽ , മുരളി കൊളത്തേക്കാട്ട്, കെ.ബി.പ്രമോദ്, ചേർപ്പ് എന്നിവർ പ്രസംഗിച്ചു. കവിയരങ്ങിൽ മാധവിമേനോൻ, രാജലക്ഷ്മിവാര്യർ, പി.ബി.രമാദേവി, ഡോ.മനോമോഹൻ, സതീഷ്മാമ്പ്ര, പി.എസ്.സുകുമാരൻ, കയ്യുമ്മുകോട്ടപ്പടി ജയൻഎടത്ര, പ്രസാദ് പറപ്പൂർ എന്നിവർ കവിതകൾ അവതരിപ്പിച്ചു. ഇ.എം.എസ് സ്മൃതിവായനശാലയ്ക്ക് സർഗസ്വരം സാഹിത്യസംഘടന സംഭാവനയായി നൽകി ലൈബ്രേറിയനായ രമാദാമോദരൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി.