നന്തിക്കര: മഹാഗണപതി ക്ഷേത്രത്തിൽ ഗണേശോത്സവം ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ആഘോഷിക്കും. ബുധനാഴ്ച വൈകിട്ട് 7ന് സംഗീതാർച്ചനയും വ്യാഴാഴ്ച വൈകിട്ട് 7ന് ഭജനയും ഉണ്ടാകും. വെള്ളിാഴ്ച ഉച്ചയ്ക്ക് 3ന് മുൻ മേൽശാന്തി സി.ടി. ബിജു ഭദ്രദീപം കൊളുത്തി വിഗ്രഹ നിമഞ്ജന ഘോഷയാത്ര ശിങ്കാരിമേളത്തിന്റേയും ചിന്ത് കാവടിയുടേയും അകമ്പടിയോടെ ആരംഭിക്കും. വൈകിട്ട് 6ന് നന്തിക്കര മഹാഗണപതി ക്ഷേത്ര ആറാട്ട് കടവിൽ നിമഞ്ജനം ചെയ്യും. തുടർന്ന് പ്രസാദ കഞ്ഞി വിതരണവും ഉണ്ടാകും.