1
ദി​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​ ​ഒ​ഫ് ​ഹോ​മി​യോ​പ്പ​ത്‌​സ് ​കേ​ര​ള​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​ഡോ.​ ​എ​ൻ.​കെ.​ ​ജ​യ​റാം​ ​അ​വാ​ർ​ഡ് ​മ​ണ്ണു​ത്തി​ ​സ്വ​ദേ​ശി​ ​ഡോ.​ ​കെ.​ബി.​ ​ദി​ലീ​പ് ​കു​മാ​റി​ന് ​കെ.​പി.​എ.​ ​മ​ജീ​ദ് ​എം.​എ​ൽ.​എ​ ​സ​മ്മാ​നി​ക്കു​ന്നു.

മണ്ണുത്തി: കേരളത്തിലെ മികച്ച ഹോമിയോപ്പതി ഡോക്ടർക്കായി ദി ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഹോമിയോപ്പത്‌സ് കേരള ഏർപ്പെടുത്തിയിട്ടുള്ള ഡോ. എൻ.കെ. ജയറാം അവാർഡ് മണ്ണുത്തി സ്വദേശിയായ ഡോ. കെ.ബി. ദിലീപ് കുമാറിന് ലഭിച്ചു. കോട്ടക്കലിൽ നടന്ന സംഘടനയുടെ സംസ്ഥാന സെമിനാറിൽ വച്ച് കെ.പി.എ. മജീദ് എം.എൽ.എ അവാർഡ് നൽകി ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ. റിജു കരീം, സെക്രട്ടറി ഡോ. കൊച്ചുറാണി, ട്രഷറർ ഡോ. ബാബു കെ. നോബർട്ട് എന്നിവർ പ്രസംഗിച്ചു.

ഹോമിയോപ്പതി ചികിത്സാ രംഗത്ത് 26 വർഷം പൂർത്തിയാക്കിയ ഡോ. ദിലീപ് കുമാർ 20 വർഷങ്ങളായി വന്ധ്യതാ ചികിത്സാരംഗത്ത് ശ്രദ്ധ പതിപ്പിക്കുന്നു. 2000ൽ പരം വന്ധ്യതാക്കേസുകളിൽ അദ്ദേഹം വിജയം വരിച്ചുകഴിഞ്ഞു. പ്രശസ്ത സേവനത്തിനും ഹോമിയാപ്പതിയുടെ പ്രചാരണത്തിനും വളർച്ചയ്ക്കും സംഘടനാ പ്രവർത്തനങ്ങൾക്കും ഇദ്ദേഹം നൽകിവരുന്ന സേവനങ്ങൾ മുൻനിറുത്തിയാണ് അവാർഡിന് തിരഞ്ഞെടുത്തത്. 1996ൽ കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കിയ ഇദ്ദേഹത്തിന് ഹോമിയോപ്പതിയിൽ ഒരു പുതിയ മേഖല സൃഷ്ടിക്കാനുമായി.