benny-behanan-

കയ്പമംഗലം : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കോൺഗ്രസ് കയ്പമംഗലം ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘാടക സമിതി രൂപീകരണം ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എ.അനസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി സി.എസ്.ശ്രീനിവാസ്, ഡി.സി.സി സെക്രട്ടറിമാരായ പി.എം.എ ജബ്ബാർ, കെ.എഫ്.ഡൊമിനിക്ക്, ബ്ലോക്ക് പ്രസിഡന്റ് സജയ് വയനപ്പിള്ളിൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ശോഭാ സുബിൻ, ഭാരവാഹികളായ കെ.വി.അബ്ദുൽമജീദ്, സി.ജെ.പോൾസൺ, ബീന സുരേന്ദ്രൻ, പി.കെ.ഷൗക്കത്തലി, നൗഫിത മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാനായി പി.എ.അനസ്, കൺവീനർമാരായി ടി.കെ.ഉമ്മർ, ജിനൂബ് അബ്ദുറഹ്മാൻ, പി.എ.ഷാജഹാൻ, ഷെഫീഖ് സിനാൻ, ട്രഷററായി ടി.എ.ളാഹിറിനെയും തിരഞ്ഞെടുത്തു.