
തളിക്കുളം: നാട്ടിക ഫർക്കാ സഹകരണ റൂറൽ ബാങ്കിന്റെ നവീകരിച്ച തളിക്കുളം ബ്രാഞ്ച് ഓഫീസ് ബാങ്ക് പ്രസിഡന്റ് ഐ.കെ.വിഷ്ണുദാസ് ഉദ്ഘാടനം ചെയ്തു. ദേശീയ പാത വികസനത്തിന്റെ ഭാഗമായി നിലവിലെ കെട്ടിടത്തിൽ നിന്നും ഒഴിയേണ്ടി വന്നതിനാലാണ് കാർത്തിക തിയേറ്ററിനോട് ചേർന്ന് പുതിയ ഓഫീസ് തുറന്നത്.
തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി.ഐ.സജിത അദ്ധ്യക്ഷത വഹിച്ചു. നിക്ഷേപ സ്വീകരണം ബാങ്ക് വൈസ് പ്രസിഡന്റ് പി.വി.മോഹനനും, വായ്പാ വിതരണം ടി.കെ.രാജുവും നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.അനിത, ഇ.പി.കെ സുഭാഷിതൻ, അശോകൻ, അഡ്വ.എ.പി.പ്രേംലാൽ, സത്യൻ വല്ലത്ത്, ബാങ്ക് സെക്രട്ടറി പി.എ.അനിൽ എന്നിവർ സംസാരിച്ചു.
നവീകരിച്ച നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്ക് തളിക്കുളം ബ്രാഞ്ച് ഓഫീസ് പ്രസിഡന്റ് ഐ.കെ.വിഷ്ണുദാസ് ഉദ്ഘാടനം ചെയ്യുന്നു.