 
ശ്രീനാരായണ പെൻഷനേഴ്‌സ് കൗൺസിൽ അംഗത്വ വിതരണം യു.വി. രാധയ്ക്ക് നൽകി എസ്.എൻ.ഡി.പി യോഗം പുതുക്കാട് യൂണിയൻ സെക്രട്ടറി ടി.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
പുതുക്കാട്: ശ്രീനാരായണ പെൻഷനേഴ്‌സ് കൗൺസിൽ അംഗത്വ വിതരണം നടത്തി. എസ്.എൻ.ഡി.പി യൂണിയൻ മന്ദിരത്തിൽ നടന്ന അംഗത്വ വിതരണം എസ്.എൻ.ഡി.പി യോഗം പുതുക്കാട് യൂണിയൻ സെക്രട്ടറി ടി.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പെൻഷണേർസ് കൗൺസിൽ എക്‌സി. കമ്മിറ്റി പ്രസിഡന്റ് എം.വി. യതീന്ദ്രദാസ് അദ്ധ്യക്ഷനായി. പെൻഷണേർസ് കൗൺസിൽ യൂണിയൻ സെക്രട്ടറി, എം.കെ. നാരായണൻ, യു.വി. രാധ, കെ.എസ്. മണി, നരേന്ദ്രൻ കല്ലിക്കടവിൽ, കെ.പി. വേണുഗോപാൽ, സി.എസ്. ബൈജു എന്നിവർ പ്രസംഗിച്ചു.