ചാലക്കുടി: ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സജീവ സാന്നിദ്ധ്യവും ഖന്നാ നഗർ എസ്.എൻ.ഡി.പി ശാഖയുടെ വൈസ് പ്രസിഡന്റുമായ സി.കെ. വത്സലയുടെ നിര്യാണത്തിൽ ചാലക്കുടി യൂണിയൻ അനുശോചിച്ചു. വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. സി.ജി. അനിൽകുമാർ, പി.എസ്. മനോജ്, പി.ആർ. മോഹനൻ, അനിൽ തോട്ടവീഥി, ടി.വി. ഭഗി എന്നിവർ സംസാരിച്ചു.