 
പുതുക്കാട്: ബി.ജെ.പി പുതുക്കാട് മണ്ഡലം സമിതിയുടെ നേതൃത്വത്തിൽ രാപ്പാൾ അഗ്രശാല ഓഡിറ്റോറിയത്തിൽ നേതൃത്വ പരിശീലന ശിൽപ്പശാല സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ.കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പുതുക്കാട് മണ്ഡലം പ്രസിഡന്റ് അരുൺ കുമാർ പന്തല്ലൂർ അദ്ധ്യക്ഷത വഹിച്ചു. മദ്ധ്യമേഖലാ ജന: സെക്രട്ടറി അഡ്വ: രവികുമാർ ഉപ്പത്ത് വിഷയാവതരണം നടത്തി. മണ്ഡലം ജന: സെക്രട്ടറി കൃഷ്ണകുമാർ വല്ലച്ചിറ, പറപ്പൂക്കര മണ്ഡലം പ്രസിഡന്റ് രാമദാസ് വയലൂർ, കെ.കെ. ഷാജി, അഡ്വ. പി.ജി. ജയൻ, ബേബി കീടായി, സരോജിനി സുധാകരൻ, നന്ദൻ മറ്റത്തൂർ തുടങ്ങിയ പങ്കെടുത്തു.