ചാലക്കുടി: ശ്രീനാരായണ പ്രസ്ഥാനങ്ങൾക്കായി ജീവിതം ഉഴിഞ്ഞുവച്ച കൊരട്ടി ഖന്നാനഗർ എസ്.എൻ.ഡി.പി ശാഖാ വൈസ് പ്രസിഡന്റും തികഞ്ഞ ഗുരുദേവ ഭക്തയുമായിരുന്ന സി.കെ. വത്സലയുടെ നിര്യാണത്തിൽ എസ്.എൻ. നിധി യോഗം അനുശോചിച്ചു. ചെയർമാൻ എൻ.എം. ശ്രീധരൻ അദ്ധ്യക്ഷനായി. കെ.വി. ദിനേശ് ബാബു, എം.കെ. സുനിൽ, ടി.ഡി. വേണു, എം.വി. സുരേഷ്, പി.എസ്. രാധാകൃഷ്ണൻ,അനൂപ് ശോഭനൻ എന്നിവർ സംസാരിച്ചു.