kpr

തൃശൂർ : ഇടതുമുന്നണി പ്രകടന പത്രികയിലൂടെ നൽകിയ ഉറപ്പാണ് പെൻഷൻ പദ്ധതി പിൻവലിക്കുമെന്നതിനാൽ ഈ വിഷയത്തിൽ പുനരാലോചനയുടേയോ വ്യത്യസ്ത അഭിപ്രായ പ്രകടനങ്ങളുടെയോ ആവശ്യമില്ലെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ പറഞ്ഞു. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജോയിന്റ് കൗൺസിൽ സംഘടിപ്പിച്ച സംസ്ഥാന സമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതേ ആവശ്യമുയർത്തി ഒക്ടോബർ 26 ന് നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിന് മുന്നോടിയായാണ് സമര പ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിച്ചത്. ജോയിന്റ് കൗൺസിൽ ചെയർമാൻ കെ.ഷാനവാസ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.എ.ശിവൻ, ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ, ഡോ.വി.എം.ഹാരിസ്, കെ.എസ് ഭരതരാജൻ മാസ്റ്റർ, നരേഷ്‌കുമാർ കുന്നിയൂർ, എം എസ് സുഗൈതകുമാരി തുടങ്ങിയവർ സംസാരിച്ചു.

വി​നാ​യ​ക​ ​ച​തു​ർ​ത്ഥി​ക്ക്
നാ​ടെ​ങ്ങും​ ​ആ​ഘോ​ഷം

തൃ​ശൂ​ർ​:​ ​വി​നാ​യ​ക​ ​ച​തു​ർ​ത്ഥി​ ​ദി​ന​മാ​യ​ ​ഇ​ന്ന് ​ഗ​ണ​പ​തി​ ​ക്ഷേ​ത്ര​ങ്ങ​ളി​ലും​ ​താ​ത്കാ​ലി​ക​ ​ഉ​ത്സ​വ​ ​കേ​ന്ദ്ര​ങ്ങ​ളി​ലും​ ​ആ​ഘോ​ഷം​ ​തു​ട​ങ്ങി.​ ​പൂ​ജ​യ്ക്ക് ​ശേ​ഷം​ ​ഇ​ന്നും​ ​നാ​ളെ​യു​മാ​യി​ ​ഗ​ണേ​ശ​ ​വി​ഗ്ര​ഹം​ ​നി​മ​ജ്ജ​നം​ ​ചെ​യ്യും.​ ​തൃ​ശൂ​ർ​ ​ന​ടു​വി​ലാ​ൽ​ ​ഗ​ണേ​ശോ​ത്സ​വ​ ​പ​ന്ത​ലി​ൽ​ ​വി​ഗ്ര​ഹ​പ്ര​തി​ഷ്ഠ​ ​ന​ട​ത്തി.​ ​ഇ​വി​ടെ​ ​ഇ​ന്ന് ​വൈ​കി​ട്ട് ​നി​മ​ജ്ജ​ന​ ​ഘോ​ഷ​യാ​ത്ര​ ​ന​ട​ത്തും.​ ​പൂ​ങ്കു​ന്ന​ത്ത് ​വി​ശ്വ​ഹി​ന്ദു​ ​പ​രി​ഷ​ത്തും​ ​ബ​ജ്#​റം​ഗ​ദ​ളും​ ​ചേ​ർ​ന്ന് ​ര​മാ​ദേ​വി​ ​മ​ന്ദി​ര​ ​പ​രി​സ​ര​ത്ത് ​ആ​ഘോ​ഷം​ ​ന​ട​ത്തും.​ ​ഇ​വി​ടെ​ ​പൂ​ജി​ക്കു​ന്ന​ ​വി​ഗ്ര​ഹം​ ​ഇ​ന്ന് ​വൈ​കി​ട്ട് 6​ന് ​ചാ​വ​ക്കാ​ട് ​ക​ട​ലി​ലാ​ണ് ​നി​മ​ജ്ജ​നം​ ​ചെ​യ്യു​ക.​ ​പൂ​ങ്കു​ന്നം​ ​ശി​വ​ക്ഷേ​ത്ര​ ​പ​രി​സ​ര​ത്തെ​ ​ഗ​ണേ​ശോ​ത്സ​വ​ ​വി​ഗ്ര​ഹം​ ​വ്യാ​ഴാ​ഴ്ച​ ​വൈ​കി​ട്ട് 6​ന് ​പു​ഴ​യ്ക്ക​ലി​ൽ​ ​നി​മ​ജ്ജ​നം​ ​ചെ​യ്യും.​ ​തി​രു​വ​മ്പാ​ടി​ ​ഗ​ണ​പ​തി​ ​ക്ഷേ​ത്ര​ത്തി​ലും​ ​ഗ​ണേ​ശോ​ത്സ​വം​ ​ആ​ഘോ​ഷി​ക്കും.

ഗു​രു​ദ​ർ​ശ​ന​ ​പു​ര​സ്‌​കാ​രം
ഡോ.​സി.​ആ​ർ.​സ​ന്തോ​ഷി​ന്

തൃ​ശൂ​ർ​:​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​ശ്രീ​നാ​രാ​യ​ണ​ ​സ​മാ​ജ​ത്തി​ന്റെ​ ​ഗു​രു​ദ​ർ​ശ​ന​ ​പു​ര​സ്‌​കാ​ര​ത്തി​ന് ​ഡോ.​സി.​ആ​ർ.​സ​ന്തോ​ഷ് ​തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​താ​യി​ ​ഭാ​ര​വാ​ഹി​ക​ൾ​ ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.​ ​ഡോ.​സ​ന്തോ​ഷ് ​കു​മാ​ർ​ ​ര​ചി​ച്ച് ​ദൈ​വ​ദ​ശ​കം​ ​ഗു​രു​വി​ന്റെ​ ​മ​ഹാ​യാ​നം​ ​എ​ന്ന​ ​പു​സ്ത​ക​മാ​ണ് ​അ​വാ​ർ​ഡി​നാ​യി​ ​തെ​ര​ഞ്ഞെ​ടു​ത്ത​ത്.​ 25,000​ ​രൂ​പ​യും​ ​പ്ര​ശ​സ്തി​പ​ത്ര​വും​ ​ശി​ൽ​പ്പ​വും​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​പു​ര​സ്‌​കാ​രം​ ​സെ​പ്തം​ബ​ർ​ 9​ന് ​രാ​വി​ലെ​ 9​ന് ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​ശ്രീ​നാ​രാ​യ​ണ​ ​സ​മാ​ജം​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ ​ച​ട​ങ്ങി​ൽ​ ​സ​മ്മാ​നി​ക്കും.​ ​സ​ർ​വ​ക​ലാ​ശാ​ല​ ​റാ​ങ്ക് ​ജേ​താ​ക്ക​ൾ,​ ​പ്ല​സ് ​ടു,​ ​എ​സ്.​എ​സ്.​എ​ൽ​സി​ ​പ​രീ​ക്ഷ​ക​ളി​ൽ​ ​എ​ല്ലാ​ ​വി​ഷ​യ​ങ്ങ​ൾ​ക്കും​ ​എ​ ​പ്ല​സ് ​നേ​ടി​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള​ ​അ​നു​മോ​ദ​നം​ ​എ​ന്നി​വ​യും​ ​ന​ട​ത്തും.​ ​എ​ൻ.​എം.​പി​യേ​ഴ്‌​സ​ൺ,​ ​ആ​ല​ങ്കോ​ട് ​ലീ​ലാ​കൃ​ഷ്ണ​ൻ,​ ​പൂ​യ്യ​പ്പി​ള്ളി​ ​ത​ങ്ക​പ്പ​ൻ​ ​എ​ന്നി​വ​ര​ട​ങ്ങു​ന്ന​ ​ജൂ​റി​യാ​ണ് ​പു​ര​സ്‌​കാ​ര​ ​നി​ർ​ണ്ണ​യം​ ​ന​ട​ത്തി​യ​ത്.​ ​പി.​കെ.​ശ​ശി​ധ​ര​ൻ,​ ​അ​ഡ്വ.​എം.​ബി​ജു​കു​മാ​ർ,​ ​എ​ൻ.​എം.​പി​യേ​ഴ്‌​സ​ൺ,​ ​കെ.​ആ​ർ.​അ​പ്പു​കു​ട്ട​ൻ​ ​എ​ന്നി​വ​ർ​ ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.

ജൂ​ഡോ​ ​ലീ​ഗ് ​റാ​ങ്കിം​ഗ് ​ടൂ​ർ​ണ​മെ​ന്റ്

തൃ​ശൂ​ർ​:​ ​ഖേ​ലോ​ ​ഇ​ന്ത്യ​ ​സൗ​ത്ത് ​ഇ​ന്ത്യ​ൻ​ ​വി​മ​ൻ​സ് ​ജൂ​ഡോ​ ​ലീ​ഗ് ​റാ​ങ്കിം​ഗ് ​ടൂ​ർ​ണ​മെ​ന്റ് ​നാ​ളെ​ ​മു​ത​ൽ​ ​അ​ഞ്ച് ​വ​രെ​ ​തൃ​ശൂ​ർ​ ​വി.​കെ.​എ​ൻ​ ​മേ​നോ​ൻ​ ​ഇ​ൻ​ഡോ​ർ​ ​സ്‌​റ്റേ​ഡി​യ​ത്തി​ൽ​ ​ന​ട​ക്കു​മെ​ന്ന് ​സം​ഘാ​ട​ക​ർ​ ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.​ ​കേ​ര​ളം,​ ​പോ​ണ്ടി​ച്ചേ​രി,​ ​ത​മി​ഴ്‌​നാ​ട്,​ ​ആ​ന്ധ്ര​പ്ര​ദേ​ശ്,​ ​തെ​ലു​ങ്കാ​ന,​ ​ക​ർ​ണ്ണാ​ട​ക​ ​എ​ന്നീ​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ 1200​ ​ൽ​ ​അ​ധി​കം​ ​പെ​ൺ​കു​ട്ടി​ക​ൾ​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​ജൂ​ഡോ​ ​അ​സോ​സി​യേ​ഷ​നും​ ​ജി​ല്ല​ ​സ്‌​പോ​ർ​ട്‌​സ് ​കൗ​ൺ​സി​ലും​ ​ചേ​ർ​ന്നാ​ണ് ​മ​ത്സ​രം​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.​ ​വി​വി​ധ​ ​കാ​റ്റ​ഗ​റി​ക​ളി​ൽ​ ​ഒ​ന്നും​ ​ര​ണ്ടും​ ​സ്ഥാ​നം​ ​ല​ഭി​ക്കു​ന്ന​വ​ർ​ ​ഡ​ൽ​ഹി​യി​ൽ​ ​ന​ട​ക്കു​ന്ന​ ​ദേ​ശീ​യ​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ലേ​ക്ക് ​യോ​ഗ്യ​ത​ ​നേ​ടും.​ ​ഉ​ദ്ഘാ​ട​നം​ ​നാ​ളെ​ ​വൈ​കീ​ട്ട് ​ആ​റി​ന് ​മേ​യ​ർ​ ​എം.​കെ.​വ​ർ​ഗീ​സ് ​നി​ർ​വ​ഹി​ക്കും.​ ​നാ​ലി​ന് ​വൈ​കീ​ട്ട് ​ന​ട​ക്കു​ന്ന​ ​സ​മാ​പ​ന​ ​സ​മ്മേ​ള​നം​ ​ടി.​എ​ൻ.​പ്ര​താ​പ​ൻ​ ​എം.​പി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.