കുന്നംകുളം : കുന്നംകുളത്ത് വീണ്ടും തെരുവ് നായ ആക്രമണം. രണ്ട് വയസുകാരൻ ഉൾപ്പെടെ 3 പേർക്ക് പരിക്കേറ്റു. തെക്കേപ്പുറം സ്വദേശികളായ ജഗൻ, വിജയ, ദാസൻ എന്നിവർക്കാണ് കടിയേറ്റത്. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.