judo

തൃശൂർ: ഖേലോ ഇന്ത്യ സൗത്ത് ഇന്ത്യൻ വിമൻസ് ജൂഡോ ലീഗ് റാങ്കിംഗ് ടൂർണമെന്റ് നാളെ മുതൽ അഞ്ച് വരെ തൃശൂർ വി.കെ.എൻ മേനോൻ ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. കേരളം, പോണ്ടിച്ചേരി, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള 1200 ൽ അധികം പെൺകുട്ടികൾ മത്സരങ്ങളിൽ പങ്കെടുക്കും. ജൂഡോ അസോസിയേഷനും ജില്ല സ്‌പോർട്‌സ് കൗൺസിലും ചേർന്നാണ് മത്സരം സംഘടിപ്പിക്കുന്നത്. വിവിധ കാറ്റഗറികളിൽ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവർ ഡൽഹിയിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടും. ഉദ്ഘാടനം നാളെ വൈകീട്ട് ആറിന് മേയർ എം.കെ.വർഗീസ് നിർവഹിക്കും. നാലിന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം ടി.എൻ.പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യും.