പുതുക്കാട്: രൂക്ഷമായ ഗതാഗതക്കുരുക്ക് മൂലം പുതുക്കാട് ബസാർ റോഡിൽ സെപ്തംബർ ഒന്ന് മുതൽ വൺവേ ട്രാഫിക്് സംവിധാനം നടപ്പാക്കുമെന്ന് പഞ്ചായത്ത് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ചെയർമാൻ കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, കൺവീനർ പുതുക്കാട് പൊലീസ് എസ്.എച്ച്.ഒ: യു.എച്ച്. സുനിൽദാസ് എന്നിവർ അറിയിച്ചു. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി വ്യവസായി സംഘടന ഭാരവാഹികൾ, ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ ഭാരവാഹികൾ എന്നിവരുടെ സംയുക്ത യോഗത്തിന്റെതാണ് തീരുമാനം.