photo

മാന്ദാംമംഗലം ക്ഷീരോത്പാദക സഹകരണ സംഘത്തിൽ ഓണക്കിറ്റ് വിതരണം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ. ജോസഫ് ടാജറ്റ് പൂത്തൂർ ക്ഷീരസംഘം അഡ്മിനിട്രേറ്റീവ് കമ്മിറ്റി അംഗം ജോസ് ആളൂക്കാരന് നൽകി നിർവഹിക്കുന്നു.

മാന്ദാംമംഗലം: മാന്ദാംമംഗലം ക്ഷീരോത്പാദക സഹകരണ സംഘത്തിൽ ഓണക്കിറ്റ് വിതരണം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ. ജോസഫ് ടാജറ്റ് പൂത്തൂർ ക്ഷീരസംഘം അഡ്മിനിട്രേറ്റീവ് കമ്മിറ്റി അംഗം ജോസ് ആളൂക്കാരന് നൽകി നിർവഹിച്ചു. സംഘം പ്രസിഡന്റ് ജോർജ് പന്തപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിനി സാബു, പുത്തൂർ പഞ്ചായത്ത് മെമ്പർമാരായ ടി.കെ. ശ്രീനിവാസൻ, മിനി റെജി, സംഘം വൈസ് പ്രസിഡന്റ് റോസി ജോൺസൻ, ഭരണ സമിതി അംഗം പൗലോസ് തെറ്റയിൽ തുടങ്ങിയവർ സംസാരിച്ചു. സംഘം സെക്രട്ടറി അഡ്വ. ഡേവീസ് കണ്ണൂക്കാടൻ പദ്ധതി വിശദീകരിച്ചു. മാർക്കറ്റിൽ 7500 രൂപ വിലവരുന്ന ഫലവൃജ്ഞനങ്ങൾ 5000 രൂപയ്ക്കാണ് വിതരണം ചെയ്യുന്നത്.