 
കണ്ടശ്ശാംകടവ് ജലോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അത്തം ദിന ഘോഷയാത്ര.
കാഞ്ഞാണി: ഓണാഘോഷത്തിന്റെ ഭാഗമായി ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫിയ്ക്കായി നടക്കുന്ന കണ്ടശ്ശാംകടവ് ജലോത്സവത്തിന്റെ ഭാഗമായി അത്തം ദിന വിളംബര ഘോഷയാത്ര നടത്തി. സെപ്തംബർ ഒമ്പതിന് ചുണ്ടൻ, ചുരുളൻ ഇരുട്ടുകുത്തി വിഭാഗങ്ങളെ ഉൾപ്പെടുത്തി ജലോത്സവം നടക്കും.
ഘോഷയാത്രയിൽ ജലോത്സവ കമ്മിറ്റി ചെയർമാൻ പി.ടി. ജോൺസൺ, മണലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പ വിശ്വംഭരൻ, സി.എം. നാസർ, വി.എൻ. സുർജിത്ത്, കെ.വി. വിനോദൻ, രാഗേഷ് കണിയാംപറമ്പിൽ, റോബിൻ വടക്കേത്തല എന്നിവർ നേതൃത്വം നൽകി.
രാവിലെ ജലോത്സവ നഗരിയിൽ അഡിഷ്ണൽ പൊലീസ് സൂപ്രണ്ട് എസ്.ടി. സുരേഷ് കുമാർ പതാക ഉയർത്തി. ജലോത്സവ നഗരിയിൽ എല്ലാ ദിവസവും കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഭക്ഷ്യമേള നടക്കും. എട്ട് ദിവസം കലാപരിപാടികൾ, കായിക മേളകൾ, സംഗീത നിശ, വടംവലി, പൂക്കള മത്സരം എന്നിവ നടക്കും.