avasa-vyavasthaതീരദേശ ആവാസ വ്യവസ്ഥ പുന:സ്ഥാപന പദ്ധതി വാർഷികാഘോഷവും രണ്ടാം ഘട്ട പദ്ധതിയുടെ പ്രഖ്യാപനവും പി.കെ. ഡേവീസ് മാസ്റ്റർ നിർവഹിക്കുന്നു.

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്തും പശ്ചിമഘട്ട വേഴാമ്പൽ ഫൗണ്ടേഷനും എം.ഇ.എസ് അസ്മാബി കോളേജും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് നടപ്പാക്കുന്ന തീരദേശ ആവാസ വ്യവസ്ഥ പുനഃസ്ഥാപന പദ്ധതിയുടെ ഒന്നാം വാർഷിക സമ്മേളനവും രണ്ടാംഘട്ട പദ്ധതിയുടെ പ്രഖ്യാപനവും എം.ഇ.എസ് അസ്മാബി കോളേജ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിന് വനവത്കരണവും, കടലാക്രമണത്തെ ചെറുക്കുന്നതിന് തീരദേശത്ത് ജൈവകവചവും, ജലസംരക്ഷണത്തിന് വിവിധ പദ്ധതികളും, ഫലവൃക്ഷത്തോട്ടങ്ങൾ സ്ഥാപിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.

തൊഴിലുറപ്പ് പദ്ധതിയിലൂടെ ആവാസവ്യവസ്ഥ സംരക്ഷണം വിജയകരമായി നടത്തിവരുന്ന 25 തൊഴിലുറപ്പ് തൊഴിലാളികളെ ഓണക്കോടി നൽകി ആദരിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. എ. ബിജു മുഖ്യാതിഥിയായി. ഡോ. അമിതാ ബച്ചൻ പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് സി.സി. ജയ, വികസനകാര്യം ചെയർമാൻ കെ.എ. അയ്യൂബ്, ക്ഷേമകാര്യം ചെയർപേഴ്‌സൺ മിനി പ്രതീപ്, ശോഭന, പി.യു. കൃഷ്‌ണേന്ദു, രേഷ്മ വിപിൻ, ആംബ്രോസ് മൈക്കിൾ, എ. രതി, എൻ.എം. ശ്യാംലി തുടങ്ങിയവർ സംസാരിച്ചു.