 സഹപാഠിക്ക് ഒരു വീട് എന്ന പരിപാടിയുടെ ധനസമാഹരണത്തിനായി ആരംഭിച്ച ബിരിയാണി ചലഞ്ചിലേക്ക് എടമുട്ടം ലയൺസ് ക്ലബ്ബ് പ്രസിഡന്റ് സുചിന്ത് പുല്ലാട്ട് ഓർഡറുകൾ കൈമാറുന്നു.
സഹപാഠിക്ക് ഒരു വീട് എന്ന പരിപാടിയുടെ ധനസമാഹരണത്തിനായി ആരംഭിച്ച ബിരിയാണി ചലഞ്ചിലേക്ക് എടമുട്ടം ലയൺസ് ക്ലബ്ബ് പ്രസിഡന്റ് സുചിന്ത് പുല്ലാട്ട് ഓർഡറുകൾ കൈമാറുന്നു.
തൃപ്രയാർ: നാട്ടിക എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സഹപാഠിക്ക് ഒരു വീട് എന്ന പരിപാടിയിലേക്ക് ധന സമാഹരണത്തിനായി ബിരിയാണി ചലഞ്ച് തുടങ്ങി. ബിരിയാണി ചലഞ്ചിലേക്ക് ആദ്യ 50 ഓർഡറുകൾ നൽകി എടമുട്ടം ലയൺസ് ക്ലബ്ബ് പ്രസിഡന്റും കേബിൾ വേൾഡ് പാർട്ണറുമായ സുചിന്ത് പുല്ലാട്ട് മാതൃകയായി. ചടങ്ങിൽ എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ. എം.എസ്. ജയ, എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ജയ ബിനി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശലഭ ശങ്കർ,
എടമുട്ടം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.എസ്. ഷാജു എന്നിവർ സംബന്ധിച്ചു.