udgadanam

ഓണം പച്ചക്കറിച്ചന്തയുടെ ഉദ്ഘാടനം കാർഷിക വിജ്ഞാനകേന്ദ്രം മേധാവി ഡോ. മേരി റെജീന നിർവഹിക്കുന്നു.

നെന്മണിക്കര: പഞ്ചായത്തും കൃഷിഭവനുമായി സഹകരിച്ച് ഓണം പച്ചക്കറിച്ചന്ത ആരംഭിച്ചു. ഉത്രാടം വരെ സുരക്ഷിത പച്ചക്കറികൾ ഓണം, പച്ചക്കറി ചന്തയിൽ നിന്ന് ലഭിക്കും. മണ്ണുത്തി കാർഷിക വിജ്ഞാന കേന്ദ്രം മേധാവി ഡോ. മേരി റെജീന ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരൻ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി. വിജയലക്ഷ്മി, ജനപ്രതിനിധികളായ ഭദ്ര മനു, കെ.വി. ഷാജു എന്നിവർ സംസാരിച്ചു.

പൂക്കൃഷിയുടെ വിളവെടുപ്പ്
നെന്മണിക്കര: പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ പൂക്കൃഷിയുടെ വിളവെടുപ്പ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി. വിജയലക്ഷ്മി, പഞ്ചായത്ത് അംഗം സണ്ണി ചെറിയാലത്ത്, മറ്റു ജനപ്രതിനിധികൾ, കൃഷിക്കാർ, കൃഷി ഓഫീസർ എം.സി. രേഷ്മ, സെക്രട്ടറി എം.സി. മാറ്റ്‌ലി എന്നിവർ പങ്കടുത്തു.