flagകെ.പി.എം.എസ് അവിട്ടാഘോഷം പതാക ദിനം ബിനോജ് തെക്കേ മറ്റത്തിൽ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷത്തോടനുബന്ധിച്ച് സെപ്തംബർ 9ന് കൊടുങ്ങല്ലൂരിൽ നടക്കുന്ന അവിട്ടാഘോഷ ഘോഷയാത്രയുടെ ഭാഗമായി കൊടുങ്ങല്ലൂർ യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാകദിനം ആചരിച്ചു. ചാപ്പാറ സെന്ററിൽ നടന്ന പതാക ഉയർത്തൽ സംസ്ഥാന കമ്മിറ്റി അംഗം ബിനോജ് തെക്കേമറ്റത്തിൽ നിർവഹിച്ചു. ചടങ്ങിൽ യൂണിയൻ ഖജാൻജി സി.എ. സത്യൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി ഗിരീഷ് പോളച്ചിറ, ചാപ്പാറ ശാഖാ സെക്രട്ടറി സുനിൽ എന്നിവർ സംസാരിച്ചു. വിയ്യത്തുകുളം ശാഖയിൽ നടന്ന പതാക ഉയർത്തൽ ശാഖാ പ്രസിഡന്റ് ശിവൻ വേലപറമ്പിൽ നിർവഹിച്ചു. തുടർന്ന് നടന്ന കുടുംബ സംഗമം ബിനോജ് തെക്കേമറ്റത്തിൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ഗിരീഷ് പോളച്ചിറ, സി.എ. സത്യൻ തുടങ്ങിയവർ സംസാരിച്ചു. ശിവൻ വേലപ്പറമ്പിൽ അദ്ധ്യക്ഷനായി. സെക്രട്ടറി സന്ദീപ് സ്വാഗതവും, ബിബിൻ നന്ദിയും പറഞ്ഞു.

ആല ഗോതുരുത്ത് ശാഖയിൽ നടന്ന പതാക ഉയർത്തൽ യൂണിയൻ സെക്രട്ടറി ഗിരീഷ് പോളച്ചിറ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഇന്ദു കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ശാന്തിപുരം ശാഖയിൽ നടന്ന പതാക ഉയർത്തൽ യൂണിയൻ കമ്മിറ്റി അംഗം സുമനൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പ്രബിൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പി.വി. കുട്ടൻ, മിഥുൻ പാറശ്ശേരി തുടങ്ങിയവർ സംസാരിച്ചു.