മണ്ണുത്തി: എസ്.എൻ.ഡി.പി മണ്ണുത്തി യൂണിയനിലെ 168-ാം ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തിൽ സജീവമായി പങ്കെടുക്കാൻ ശ്രീനാരായണ പെൻഷൻ കൗൺസിൽ മണ്ണുത്തി യൂണിയൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. ഡിസംബറിന് മുമ്പ് ശ്രീനാരായണ പെൻഷൻ കൗൺസിലിൽ മണ്ണുത്തി യൂണിയൻ 100 മെമ്പർമാരെ ചേർക്കണമെന്ന് യോഗം തീരുമാനിച്ചു. ശ്രീനാരായണ പെൻഷനേഴ്‌സ് കൗൺസിൽ മണ്ണുത്തി യൂണിയൻ എസ്.എൻ.ഡി.പി മണ്ണുത്തി യൂണിയൻ സെക്രട്ടറി ബ്രഗുണണൻ മനയ്ക്കലാത്ത് ഉദ്ഘാടനം ചെയ്തു. കമ്മിറ്റി പ്രസിഡന്റ് അഡ്വ. എം.എൻ. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.പി.സി മണ്ണുത്തി യൂണിയൻ സെക്രട്ടറി എ.എസ്. മോഹനൻ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് സി.കെ. മോഹനൻ, എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് മെമ്പർ ചിന്തുചന്ദ്രൻ, കമ്മിറ്റി അംഗങ്ങളായ എം.വി. ശിവദാസൻ, എം.എൻ. മോഹനൻ, ട്രഷറർ എം.വി. ശിവദാസൻ എന്നിവർ പങ്കെടുത്തു.