 
ഓണനിലാവ് 2022 സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.
ആമ്പല്ലൂർ: പ്രേംനസീർ സുഹൃദ് സമിതി തൃശൂർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഓണനിലാവ് 2022 സംഘടിപ്പിച്ചു. സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വെണ്ടോർ മഞ്ഞളി ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടിയിൽ തൃശൂർ ചാപ്റ്റർ പ്രസിഡന്റ് സലീം മംഗലംതണ്ട് അദ്ധ്യക്ഷത വഹിച്ചു. അളഗപ്പ നഗർ പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസൻ തയ്യാലക്കൽ, പ്രേംനസീർ സുഹൃദ് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, മിമിക്രി താരം എ.എച്ച്. ബാദുഷ, സുഹൃദ് സമിതി കാര്യകർത്താക്കളായ സാംസൺ, കെ.കെ. സത്യൻ, എ.ജി. രാജേഷ്, ശ്രീനിവാസൻ വെളിയത്ത്, പ്രഭാകരൻ കോടാലി, ഗീത കെ. നായർ, ഷൈലജ കേച്ചേരി, അജിത് ആചാരി എന്നിവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികളും ഓണസദ്യയും നടന്നു.