pathaka-dinam

ചാലക്കുടി എസ്.എൻ.ഡി.പി യൂണിയന്റെ ഗുരുദേവ ജയന്തിയാഘോഷങ്ങൾക്ക് തുടക്കംകുറിച്ച് സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ പതാക ഉയർത്തുന്നു.

ചാലക്കുടി: എസ്.എൻ.ഡി.പി ചാലക്കുടി യൂണിയൻ നടത്തുന്ന ശ്രീനാരായണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി പതാക ദിനം ആചരിച്ചു. സൗത്ത് ജംഗ്ഷനിൽ യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ പതാക ഉയർത്തിയതോടെയാണ് ഇത്തവണത്തെ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി ചടങ്ങിൽ അദ്ധ്യക്ഷനായി. യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് എ.കെ. ഗംഗാധരൻ, സെക്രട്ടറി പി.എസ്. മനോജ്, യൂണിയൻ കൗൺസിലർമാരായ അനിൽ തോട്ടവീഥി, ടി.വി. ഭഗി, സി.ജി. അനിൽകുമാർ, പി.ആർ. മോഹനൻ, വനിതാസംഘം ജോ. സെക്രട്ടറി ലതാ ബാലൻ, സി.കെ. സഹജൻ തുടങ്ങിയവർ പ്രസംഗിച്ചു. യൂണിയൻ പരിധിയിലെ എല്ലാ വീടുകളിലും പതാക നാട്ടി. സെപ്തംബർ 3,4 തിയതികളിൽ വിളംബര ജാഥ നടക്കും.