കൊടുങ്ങല്ലൂർ: മേത്തല ശ്രീനാരായണ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഗുരുസ്മരണ 9, 10 തീയതികളിൽ നടത്തും. ഇതിനോടനുബന്ധിച്ച് ഗുരുദർശന പുരസ്‌കാര സമർപ്പണം, ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കൽ, വിദ്യാഭ്യാസ അവാർഡ് വിതരണം എന്നിവയുണ്ടാകും. 9ന് രാവിലെ 9ന് സി.കെ. നാരായണൻകുട്ടി ശാന്തി ഭദ്രദീപം തെളിക്കുന്നതോടെ പരിപാടികൾ ആരംഭിക്കും.

സമ്മേളനം ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സമാജം പ്രസിഡന്റ് ഉമേഷ് ചള്ളിയിൽ അദ്ധ്യക്ഷനാകും. ദൈവദശകം ഗുരുവിന്റെ മഹായാനം എന്ന കൃതി രചിച്ച ഡോ. സി.ആർ. സന്തോഷാണ് ഈ വർഷത്തെ ഗുരുദർശന പുരസ്‌കാരത്തിന് അർഹനായത്. എൻ.എം. പിയേഴ്‌സൺ പുരസ്‌കാര കൃതിയുടെ അവലോകനം നടത്തും. സി.കെ. ശശിധരൻ പ്രശംസ പത്രം സമർപ്പിക്കും.

ഉപഹാര സമർപ്പണം ഉമേഷ് ചള്ളിയിൽ നിർവഹിക്കും. പൂയപ്പിള്ളി തങ്കപ്പൻ സംസാരിക്കും. അവാർഡ് ജേതാവ് സി.ആർ. സന്തോഷ് മറുപടി പ്രസംഗം നടത്തും. കവി പ്രവീൺ മോഹനനെ ചടങ്ങിൽ ആദരിക്കും. വിദ്യാർത്ഥികള അനുമോദിക്കലും അവാർഡ് വിതരണവും നഗരസഭ ചെയർപേഴ്‌സൺ എം.യു. ഷിനിജ നിർവഹിക്കും. പത്തിന് രാവിലെ പതാക ഉയർത്തൽ, തുടർന്ന് ആധുനിക കേരള സമൂഹ സൃഷ്ടിയിൽ ശ്രീനാരായണ ഗുരുവിന്റ സ്വാധീനം എന്ന വിഷയത്തിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ഉപന്യാസ മത്സരവും ഉണ്ടാകും.