ചാലക്കുടി: 168-ാമത് ശ്രീനാരായണ ഗുരുദേവജയന്തി ആഘോഷത്തിന്റെ ഭാഗമായി കുണ്ടുകുഴിപ്പാടം കുറ്റിച്ചിറ ശ്രീനാരായണ ധർമ്മ പരിപാലന സ്‌കൂൾ ക്ഷേത്രസമിതി ട്രസ്റ്റിന്റെ നേതൃത്വത്തിൽ പതാക ദിനം ആചരിച്ചു. പ്രസിഡന്റ് ടി.കെ. മനോഹരൻ പതാക ഉയർത്തി. യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി പി.സി. മനോജ് പതാകദിന സന്ദേശം നൽകി. സമിതി സെക്രട്ടറി കെ.വി. അജയൻ, കെ.കെ. ചന്ദ്രൻ, എം.ജി. രവി, ബിജു തിരുകുളം, ബിന്ദു മനോഹരൻ, ഷീല രാജൻ, ടി.കെ. അനിൽ, സുഭാഷിണി സുധാകരൻ, ഓമന രവി, കെ.വി. സുധാകരൻ, പി.പി. പ്രമോദ് എന്നിവർ പ്രസംഗിച്ചു.