1
രാമനിലയം

തൃശൂർ: ഓയിസ്‌ക ഇന്റർനാഷണലിന്റെയും സംസ്ഥാന ഔഷധസസ്യ ബോർഡിന്റെയും സഹകരണത്തോടെ സർക്കാർ അതിഥി മന്ദിരമായ രാമനിലയം കോമ്പൗണ്ടിൽ ജീവനക്കാർ ഔഷധഗുണമുള്ള റോസ് ചെടികൾ നട്ട് പിടിപ്പിച്ചു. ഓയിസ്‌ക ഇന്റർനാഷണലിന്റെ എക്‌സിക്യൂട്ടിവ് മെമ്പറും പരിസ്ഥിതി പ്രവർത്തകനുമായ ബിനോയ് വിശ്വം എം.പി ഉദ്ഘാടനം നിർവഹിച്ചു.
ഔഷധസസ്യ ബോർഡ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ ഡോ. ടി.കെ. ഹൃദീക് മുഖ്യാതിഥിയായി. ഓയിസ്‌ക ഇന്റർനാഷണൽ പ്രസിഡന്റ് ഡോ. കെ.എസ്. രജിതൻ അദ്ധ്യക്ഷനായി. രാമനിലയം മാനേജർ എൻ.കെ. ബിജു, ഔഷധസസ്യ ബോർഡ് സയന്റിഫിക് ഓഫീസർ ഡോ. ഒ.എൽ. പയസ്, കലിക്കറ്റ് യൂണിവേഴ്‌സിറ്റി എൻ.എസ്.എസ്. കോർഡിനേറ്റർ ഡോ. ടി.എൽ. സോണി, ഓയിസ്‌ക സെക്രട്ടറി സുരേഷ് വാര്യർ, നളിനി ടീച്ചർ, മുരളീധരൻ എന്നിവർ പങ്കെടുത്തു.