vallamകൊടുങ്ങല്ലൂർ നഗരസഭ മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന വള്ളത്തിന്റെയും വലയുടെയും വിതരണോദ്ഘാടനം ലത ഉണ്ണിക്കൃഷ്ണൻ നിർവഹിക്കുന്നു.

കൊടുങ്ങല്ലൂർ: നഗരസഭ ജനകീയാസൂത്രണം 2021- 22 പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികൾക്ക്

വഞ്ചിയും വലയും വിതരണം ചെയ്തു. ആകെ 12 വഞ്ചിയും വലയുമാണ് വിതരണം ചെയ്യുന്നത്. നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ ലത ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്. കൈസാബ് അദ്ധ്യക്ഷനായി. പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എൽസി പോൾ, ഒ.എൻ. ജയദേവൻ, ഷീല പണിക്കശ്ശേരി എന്നിവർ പങ്കെടുത്തു.