വടക്കാഞ്ചേരി: നഗരസഭ സംഘടിപ്പിക്കുന്ന ഓണവർണം ഓണാഘോഷ പരിപാടികൾ മൂന്ന് മുതൽ ഏഴുവരെ വിവിധ പരിപാടികളോടെ നടക്കും. വടക്കാഞ്ചേരി നഗരസഭ, ഉത്രാളിക്കാവ് പൂരക്കമ്മിറ്റികൾ, വ്യാപാരികൾ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്. ഗവ: ബോയ്‌സ് ഹൈസ്‌കൂളിൽ നടക്കുന്ന ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം കവി കട്ടാക്കട മുരുകൻ നിർവഹിക്കും. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഓണസദ്യയും ഉണ്ടാകും. പൂക്കള മത്സരം, വടംവലി , നാടൻപാട്ട്, ബ്രിഗ മ്യൂസിക്കൽ, കലാമണ്ഡലം വജ്ര ജൂബിലി ഫെല്ലോഷിപ്പ് ടീം അവതരിപ്പിക്കുന്ന ഫ്യൂഷൻ, സലിം കോടത്തൂർ അവതരിപ്പിക്കുന്ന സംഗീതനിശ, 7 ന് സമാപന സമ്മേളനം എന്നിവ നടക്കും. പത്ര സമ്മേളനത്തിൽ നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, വൈസ് ചെയർപേഴ്‌സൺ ഷീല മോഹൻ, കൗൺസിലർമാരായ എം.ആർ. അനൂപ് കിഷോർ, പി.ആർ. അരവിന്ദാഷൻ, സ്വപ്ന ശശി എന്നിവർ പങ്കെടുത്തു.