 
പുതുക്കാട്: സംസ്ഥാനത്ത് ആദ്യമായി അതിദരിദ്ര കുടുംബങ്ങൾക്കുള്ള മൈക്രോ പ്ലാൻ തയ്യാറാക്കൽ ബ്ലോക്കുതല ശിൽപ്പശാല കൊടകര ബ്ലോക്ക് പഞ്ചായത്തിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീലാ മനോഹരൻ അദ്ധ്യക്ഷയായി. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ, അളഗപ്പ നഗർ പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസൻ തയ്യാലക്കൽ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ടെസി ഫ്രാൻസിസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.ആർ. അജയഘോഷ് എന്നിവർ സംസാരിച്ചു. വരന്തരപ്പിള്ളി പഞ്ചായത്തിലെ ദരിദ്ര കുടുംബത്തിൽപ്പെട്ട റേഷൻ കാർഡ് ഇല്ലാത്ത ഗുണഭോക്താവായ വർഗീസ് പാലപ്പിള്ളിക്ക് ചാലക്കുടി താലൂക്ക് സപ്ലൈ ഓഫീസിൽ നിന്നും ലഭ്യമാക്കിയ റേഷൻ കാർഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി.