പുതുക്കാട്: മറ്റത്തൂർ സ്വാശ്രയ കർഷക സമിതിക്ക് ലഭിക്കാനുള്ള കുടിശ്ശിക ലഭ്യമാക്കുന്നതിന് ആവശ്യമായ അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. നിയമസഭയിൽ കെ.കെ. രാമചന്ദ്രൻ എം.എൽ.എയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു. തങ്ങൾക്ക് സർക്കാരിൽ നിന്നും ലഭിക്കാനുള്ള 20 ലക്ഷം രൂപ ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നഭ്യർത്ഥിച്ച് സമിതി ഭാരവാഹികൾ എം.എൽ.എയ്ക്ക് നിവേദനം നൽകിയിരുന്നു. ഇതേ തുടർന്നായിരുന്നു വിഷയത്തിൽ എം.എൽ.എയുടെ ഇടപെടൽ.