ചേലക്കര: വളർത്തു നായകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നിർബന്ധമാക്കി ചേലക്കര പഞ്ചായത്ത്. ഇതിന്റെ ഭാഗമായി പഞ്ചായത്ത് പരിധിയിലെ വിവിധ മൃഗാശുപത്രികളിൽ വാക്‌സിനേഷൻ ക്യാമ്പ് നടത്തും. ഇന്ന് കാലത്ത് 10.30 മുതൽ 12.30 വരെ ചേലക്കര മൃഗാശുപതിയിലും പുലാക്കോട്, കുട്ടാടൻ വെറ്ററിനറി ഡിസ്‌പെൻസറിയിലും വെള്ളിയാഴ്ച കളപ്പാറ ഉപകേന്ദ്രത്തിലും ശനിയാഴ്ച പുലാക്കോട്, കുട്ടാടൻ വെറ്ററിനറി ഡിസ്‌പെൻസറിയിലും വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കും. 15 രൂപയാണ് ചാർജ്. എല്ലാ വളർത്തു നായകളെയും പ്രതിരോധ കുത്തിവയ്പ്പിന് വിധേയമാക്കണമെന്നും ലൈസൻസ് അനുവദിക്കുന്നതിന് ഇത് നിർബന്ധമാണെന്നും അധികൃതർ അറിയിച്ചു.