news-photo-
ഗുരുവായൂർ ക്ഷേത്രനടയിലെ പൂക്കളത്തിൽ വിരിഞ്ഞ ഗണപതി രൂപം.

ഗുരുവായൂർ: വിനായക ചതുർത്ഥിദിനമായ ചിത്തിര നാളിൽ ഗുരുവായൂർ ക്ഷേത്രനടയിലെ പൂക്കളത്തിൽ വിരിഞ്ഞത് നൃത്തമാടുന്ന ഗണപതി രൂപം. ഗുരുവായൂരിലെ പുഷ്പവ്യാപാരിയായ ബാലാജി ഫ്‌ളവേഴ്‌സിന്റെ വകയായിരുന്നു ഇന്നലത്തെ പൂക്കളം.

ഗുരുവായൂർ സ്വദേശികളായ രമേഷ് ബാലാമണി, കിഷോർ ഗുരുവായൂർ, പ്രമോദ് ഗുരുവായൂർ, അജീഷ് ഗുരുവായൂർ, വിഷ്ണു ഊട്ടുമഠത്തിൽ, നിഖിൽ പല്ലവി, വിജീഷ് ഏറത്ത്, സുരേഷ് കാരക്കാട്, രാജേഷ് മന്നിക്കര തുടങ്ങിയ കലാകാരൻമാരാണ് 15 അടി നീളത്തിൽ പൂക്കളമൊരുക്കിയത്.

30000 രൂപ വിലവരുന്ന 50 കിലോ പൂക്കൾ ഉയോഗിച്ചാണ് പൂക്കളം തയ്യാറാക്കിയത്.