kit-vitharanam
അയ്യന്തോൾ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തെക്കുംകര പഞ്ചായത്തിലെ വെടിപ്പാറ കോളനി നിവാസികൾക്ക് ഓണക്കിറ്റുകൾ നൽകുന്നു.

തൃശൂർ: അയ്യന്തോൾ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തെക്കുംകര പഞ്ചായത്തിലെ വെടിപ്പാറ കോളനി നിവാസികൾക്ക് ഓണക്കിറ്റുകൾ നൽകി. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ സുഷമ നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്റ് ആലീസ് ജോർജ്ജ്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഡോ. രാമനാഥൻ, രാമകൃഷ്ണ മേനോൻ, കെ.എം. അഷറഫ്, പി.ജെ. ജോർജ്ജ്കുട്ടി, കാർത്തിക് കോമളകുമാർ, എലിയാമ്മ ലാസർ, ലിന ജെറി എന്നിവർ സംസാരിച്ചു.