chendumalli
മതിലകം സെന്റ് ജോസഫ് സിറിയൻ ചർച്ചിൽ പൂത്തുനിൽക്കുന്ന ചെണ്ടുമല്ലികൾ.

കയ്പമംഗലം: ഓണത്തിന് പൂക്കളമൊരുക്കാൻ പള്ളിമുറ്റത്ത് ചെണ്ടുമല്ലി വിരിഞ്ഞു. മതിലകം സെന്റ് ജോസഫ് സിറിയൻ ദേവാലയ മുറ്റത്താണ് ചെണ്ടുമല്ലി പൂത്തുനിൽക്കുന്നത്. പള്ളിയുടെ150-ാം വാർഷികത്തോടനുബന്ധിച്ചാണ് ചെണ്ടുമല്ലി നട്ടത്. ഇടവകയിലെ 303 കുടുംബങ്ങളെ പ്രതിനിധീകരിച്ച് അത്രതന്നെ തൈകളാണ് നട്ടത്. അരിപ്പാലത്ത് നിന്ന് കൊണ്ടുവന്ന ഹൈബ്രിഡ് തൈകളാണ് ഗ്രോബാഗുകളിലാക്കി പള്ളിയോട് ചേർന്ന് നട്ടുപിടിപ്പിച്ചത്. ഫാദർ വിത്സൻ എലുവത്തിങ്കൽ കൂനനും ഇടവകക്കാരും കൈക്കാരന്മാരും ചേർന്നാണ് ചെടികൾ പരിപാലിച്ചത്. ഓണദിവസം ഈ പൂക്കൾ ഉപയോഗിച്ച് പള്ളിമുറ്റത്ത് പൂക്കളം തീർക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസികൾ.