 
ചാലക്കുടി: കനത്ത മഴയിൽ കോടശ്ശേരി പഞ്ചായത്തിലെ കൂർക്കമറ്റത്ത് വീടുകളിൽ വെള്ളം കയറി. കൂർക്കമറ്റം ജുമാമസ്ജിദ് പള്ളിക്ക് സമീപത്തെ നാല് വീടുകളിലാണ് കൂർക്കമറ്റം തോട്ടിൽ നിന്നും വെള്ളമെത്തിയത്. ഒരടിയോളം ഉയരത്തിൽ എത്തിയ വെള്ളം ഒരു വീടിന്റെ വരാന്ത വരെയെത്തി. അമിത മഴയിൽ തോട്ടിലെ ഒഴുക്ക് നിലയ്ക്കുന്നത് മൂലം ജിയാസ് സുൽത്താൻ, ജനീഷ, കാസിംകുട്ടി, ഖദീജ എന്നിവരുടെ വീടുകളിൽ വെള്ളം കയറുന്നത് പതിവാണ്. പതിറ്റാണ്ടുകൾ പഴക്കമുള്ള കലുങ്കുകളിലെ ഇടുങ്ങിയ ഓവുകളാണ് വെള്ളത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നത്. ഇതിന് എല്ലാ വർക്കാലത്തുള്ള ദുരിതത്തിന് അറുതി വരുത്താൻ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ നേരത്തെ ശ്രമങ്ങൾ നടന്നിരുന്നു.