wall
മുരിങ്ങൂർ ഡിവൈൻ നഗർ റെയിൽവെ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിലെ മതിലിടിഞ്ഞ് വീണ നിലയിൽ.

ചാലക്കുടി: കനത്ത മഴയിൽ മുരിങ്ങൂർ ഡിവൈൻ നഗർ റെയിൽവേ സ്‌റ്റേഷൻ പ്ലാറ്റ്‌ഫോം മതിൽ ഇടിഞ്ഞു. ഇരുപത് മീറ്റർ നീളത്തിലാണ് മതിൽ താഴേയ്ക്ക് നിലം പൊത്തിയത്. മതിലിനൊപ്പം വലിയ തോതിൽ മണ്ണും ഇടിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷവും ഇവിടെ മതിലിടിഞ്ഞിരുന്നു. മതിലിന്റെ മറ്റിടങ്ങളും ഇടിയുമെന്ന അവസ്ഥയിലാണ്. ഇതുമൂലം ഇവിടെ രണ്ടു വീടുകളും അപകട ഭീഷണി നേരിടുന്നുണ്ട്.