 
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര സുരക്ഷയിലെ വീഴ്ചയിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. ബി.ജെ.പി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. യുവാവ് ബൈക്കുമായി അതിക്രമിച്ച് കയറിയ സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്ച്ചയാണുണ്ടായിട്ടുള്ളതെന്ന് ബി.ജെ.പി മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. പിണറായി സർക്കാരിന് ഗുരുവായൂർ ക്ഷേത്രസുരക്ഷ കൈകാര്യം ചെയ്യാൻ സാധിക്കില്ലെങ്കിൽ കേന്ദ്ര ഏജൻസികളെ ഏൽപ്പിക്കാൻ തയ്യാറാകണമെന്നും അനിൽ മഞ്ചറമ്പത്ത് ആവശ്യപ്പെട്ടു. മനീഷ് കുളങ്ങര അദ്ധ്യക്ഷനായി. വാർഡ് കൗൺസിലർ ശോഭ ഹരി നാരായണൻ മുഖ്യപ്രഭാഷണം നടത്തി. പ്രബീഷ് തിരുവെങ്കിടം, ബാബു തൊഴിയൂർ, വിജിത്ത് പൂക്കയിൽ, നിഥിൻ മരക്കാത്ത് തുടങ്ങിയവർ നേതൃത്വം നൽകി.