umra-padana-classum-vishv

കല്ലമ്പലം: സമസ്‌ത കേരള ജംഇയ്യതുൽ ഉലമയും കെ.ടി.സി.ടിയും സമുക്തമായി ഉംറാ പഠന ക്ലാസ് സംഘടിപ്പിച്ചു. കെ.ടി.സി.ടി ചെയർമാൻ ഡോ.പി.ജെ.നഹാസ് ഉദ്ഘാടനം ചെയ്തു. ആലംകോട് ഹസൻ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ പണ്ഡിതൻ കുമ്മനം നിസാമുദ്ദീൻ അസ്ഹരി പഠന ക്ലാസിന് നേതൃത്വം നൽകി. സത്താർ കൂടാണി, എം.ഐ. ഷാജഹാൻ, എം. അബ്ദുൽ മനാഫ്, ഷഹീർ തുടങ്ങിയവർ സംസാരിച്ചു.