
കല്ലമ്പലം:കേരള സുന്നീ ജമാഅത്ത് 15 -ാം വാർഷികത്തിന്റെ ഭാഗമായി കല്ലമ്പലം ഫിദാ കോൺഫറൻസ് ഹാളിൽ സമകാലിക വെല്ലുവിളികൾ എന്ന പ്രമേയത്തിൽ തെക്കൻ മേഖലാ കൺവെൻഷൻ സംഘടിപ്പിച്ചു.സദഖത്തുള്ള ബാഖവി യോഗം ഉദ്ഘാടനം ചെയ്തു. മാമം അബ്ദുൽലത്തീഫ് മൗലവി അദ്ധ്യക്ഷനായി. അൻവർ വഹബി തെന്നൂർ സ്വാഗതവും അബ്ദുൽഖബീർ പനവൂർ നന്ദിയും പറഞ്ഞു.അഷ്‌റഫ് ബാഖവി ഒടിയപാറ പ്രമേയ പ്രഭാഷണം നടത്തി സക്കരിയാ മൗലവി ഡീസന്റ്മുക്ക്, മുജീബ് മന്നാനി ആലപ്പുഴ, ഡോ.റിയാസ് മൗലവി ആലപ്പുഴ തുടങ്ങിയവർ സംസാരിച്ചു.അഷ്‌റഫ് ബാഖവി കാളികാവ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.ഭാരവാഹികളായി മാമം അബ്ദുൽലത്തീഫ് മൗലവി അൽ ജാമി ഈ (പ്രസിഡന്റ്),അബൂ റബീഹ് സദഖത്തുല്ലാ ബാഖവി, അബൂ സുമയ്യ സക്കരിയ്യാ മൗലവി, മുജീബ് മന്നാനി, നജ്മുദ്ദീൻ വഹബി കുണ്ടറ (വൈസ് പ്രസിഡന്റുമാർ),അബ്ദുൽ ഹക്കീം വഹബി (ജനറൽ സെക്രട്ടറി), അൻവർ വഹബി, നവാസ് മന്നാനി പുല്ലമ്പാറ, ഖബീർ പനവൂർ, റിയാസ് മുസ്‌ലിയാർ (സെക്രട്ടറിമാർ),സുനീർ വഹബി (ട്രഷറർ),അബ്ദുസമദ് മൗലവി, നിഹാസ് മന്നാനി, അൻസാരി ദാറാനി, സലാഹുദ്ദീൻ മന്നാനി, നാസിമുദ്ദീൻ മന്നാനി, അക്ബർ വഹബി, നൗഷാദ് വഹബി,ഉമർ വഹബി, അൽ അമീൻ വഹബി, റഹീം വഹബി, ഷാജഹാൻ വഹബി, താജുദ്ദീൻ വഹബി, ജാഫർ ഖാൻ മൗലവി, ഷഫീക് മൗലവി, അഫ്സൽ വഹബി, ഷമീർ മൗലവി, അനീസ് ദാറാനി, അനസ് ദാറാനി, യഹ് യാ ദാറാനി, ഷിബിലി ദാറാനി, അനസ് നെടുമങ്ങാട്,മൻസൂർ മന്നാനി,ഷമീർ മുസ്‌ലിയാർ,സിറാജ് റഹ്മാനി, ഷാജിം ആറാട്ടുപുഴ (കൗൺസിലർമാർ) എന്നിവരെ തിരഞ്ഞെടുത്തു.