
ചിറയിൻകീഴ്:പ്ലസ് ടു കൊമേഴ്സ് വിഭാഗത്തിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ യു.എ.ഇയിലെ ടോപ് സ്കോറർ അഴൂർ മുട്ടപ്പലം സ്വദേശിനി ഹിൽ വ്യൂവിൽ ഷഹന ഷഹൻഷായെ ജനസേവനം ജീവിത ദൗത്യം 2017 വാട്ട്സ്ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അഡ്വ.വി.ജോയി എം.എൽ.എ അനുമോദിച്ചു.അഴൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ,നാസർ.എ.ആർ മുട്ടപ്പലം,സി.ഡി.എസ് ചെയർപേഴ്സൺ സുതാശാന്തി,മുട്ടപ്പലം മുസ്ലീം ജമാഅത്ത് പ്രസിഡന്റ് എം.അലിയാർകുഞ്ഞ്,ആയിരവില്ലി ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് എം.സതീഷ് കുമാർ,പെരുങ്ങുഴി മുസ്ലീം ജമാഅത്ത് പ്രസിഡന്റ് എ.അബ്ദുൽ ഹക്കീം,എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ കൗൺസിലർ സി.കൃത്തിദാസ്,സി.പി.എം നേതാക്കളായ എസ്.പ്രകാശൻ,കെ.എസ്.എ റഷീദ്,കെ.എസ്.കെ.ടി.യു നേതാക്കളായ ബി.ഷിബു,ടി.എച്ച് മഞ്ജു ദാസ് എന്നിവർ പങ്കെടുത്തു.