ചിറയിൻകീഴ്: ശാർക്കര നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂൾസിന് കീഴിലുള്ള ശ്രീചിത്തിര വിലാസം ലോവർ പ്രൈമറി സ്കൂളിലെ പി.ടി.എ പൊതുയോഗം സ്കൂൾ മാനേജർ പി.സുഭാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ മോനി ശാർക്കര അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് തുഷാര ജി.നാഥ്, എസ്.എം.സി വൈസ് ചെയർമാൻ അഴൂർ വിജയൻ, മുഹമ്മദ് ഇർഷാദ് തുടങ്ങിയർ സംസാരിച്ചു. ഭാരവാഹികളായി എ.അഖിൽ (പ്രസിഡന്റ്), ഷമീന.എൽ, അൻസിൽ (വൈസ് പ്രസിഡന്റുമാർ), തുഷാര ജി.നാഥ് (സെക്രട്ടറി), ഷൈനി (മദർ പി.ടി.എ പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.