wa

തരിശിട്ട മനസിലാണു

പ്രണയബാണം

വേഗം തുറക്കുന്നത്.

തരിശിട്ട മനസിലാണ്

ലോകനന്മരതിപീഡന -

കുരുതിയായ് വാഴ്‌വത്.

തരിശിട്ട മനസിലാണ്

ആത്മഹത്യയ്ക്ക് -

ചില്ലകൾ തേടുന്നത്.

തരിശിട്ട മനസിലാണ്

മദ്യത്തെ -

കുപ്പത്തൊട്ടിയിലും തപ്പുന്നത്.

തരിശിട്ട മനസിലാണ്

അയലത്തെ നുണസദ്യയ്‌ക്ക്

രുചിയേറുന്നത്.

തരിശിട്ട മനസിലാണ്

കൊലക്കത്തിക്ക്

മൂർച്ചയേറുന്നത്.

തരിശിട്ട മനസിൽ

ശ്രേഷ്ഠമാം ഗ്രന്ഥങ്ങൾ

ശരിയായ ചിന്തക്ക്

മരുന്നായിടും.

രാമരാജ്യത്തിന്

തറക്കല്ലിടാനായ്

ഗാന്ധിനാമം ജപിച്ച്

അഹിംസ സൃഷ്ടിക്കാം.