വിതുര: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ തൊളിക്കോട് ലോക്കൽ സമ്മേളനം തൊളിക്കോട് മിനി ഒാഡിറ്റോറിയത്തിൽ നടന്നു. പ്രതിനിധിസമ്മേളനം അസോസിയേഷൻ ജില്ലാകമ്മിറ്റിയംഗം സരിതാ ഷൗക്കത്തലിയും പെതുസമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് ജയശ്രീഗോപിയും ഉദ്ഘാടനം ചെയ്തു. മഹിളാഅസോസിയേഷൻ ഏരിയാസെക്രട്ടറി ഷംനാ നവാസ്, സി.പി.എം വിതുര ഏരിയാസെക്രട്ടറി എൻ. ഷൗക്കത്തലി, സി.പി.എം ഏരിയാകമ്മിറ്റിയംഗങ്ങളായ ജെ. വേലപ്പൻ, എസ്. സഞ്ജയൻ, സി.പി.എം തൊളിക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ. ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. സെക്രട്ടറിയായി മലയടി വാർഡ്മെമ്പർ എസ്.എസ്. ബിനിതാമോളെ തിരഞ്ഞെടുത്തു.