anu

വെഞ്ഞാറമൂട്:വെഞ്ഞാറമൂട് മൗലാന അബുൽ കലാം ആസാദ് മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്‌കൂളിന്റെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനമോദിച്ചു.സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ദേശീയതലത്തിൽ റാങ്കുകൾ ഉൾപ്പെടെ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെയും ചടങ്ങിൽ അനമോദിച്ചു.സ്‌കൂൾ ചെയർമാൻ എം.എസ്.ഷാജിയുടെ അദ്ധ്യക്ഷതയിൽ ജേക്കബ് പുന്നൂസ് ഉദ്ഘാടനം ചെയ്തു.സ്‌കൂൾ പ്രിൻസിപ്പൽ ആനി ജോൺ സ്വാഗതം പറഞ്ഞു.സിനിമാ താരം ബാലാജി ശർമ്മ കുട്ടികൾക്ക് ഉപഹാരം നൽകി.നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രൻ,സ്‌കൂൾ ഡയറക്ടർമാരായ എ.എ.റഷീദ്, മൈലയ്ക്കൽ നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.