komo

വർക്കല :ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശമേറ്റ പുണ്യഭൂമിയിൽ പൂർവ വിദ്യാർത്ഥികൾ ഒത്തുകൂടിയത് സ്നേഹസൗഹൃദമായി.വർക്കല ശിവഗിരി ശ്രീനാരായണ കോളേജിലെ 1990-93 ബാച്ചിലെ കോമേഴ്‌സ് ബിരുദ വിഭാഗം വാട്സ് ആപ്പ് കൂട്ടായ്മയാണ് (കോമ്മോ 93) ആദ്യത്തെ മീറ്റപ്പ് ഗെറ്റ് ടുഗെതർ നടത്തുകയും അദ്ധ്യാപകരെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തത്. കോളേജിൽ ഒരു ഓർമ്മ മരം വച്ചു പിടിപ്പിക്കുകയും അതിന്റെ സംരക്ഷണച്ചുമതല ഏൽക്കുകയും ചെയ്തു. മികച്ച വിജയം കൈവരിച്ച ഗ്രൂപ്പ്‌ അംഗങ്ങളുടെ മക്കൾക്ക്‌ മൊമന്റോ നൽകി അനുമോദിച്ചു.ഗ്രൂപ്പ് അംഗങ്ങൾ പരസ്പരം മൊമന്റോകൾ കൈമാറി. ചടങ്ങിൽ കോളേജ് അദ്ധ്യാപകരായ ചന്ദ്രിക,ഷൈൻ,ബാബു,ജോയി എന്നിവർ പങ്കെടുത്തു.ഗ്രൂപ്പ്‌ അഡ്മിൻമാരായ റസലുദ്ദീൻ,രജിത്ത് എന്നിവരാണ് ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചത്.