മുടപുരം:കർഷക ദിനമായ ചിങ്ങം ഒന്നിന് കിഴുവിലം ഗ്രാമ പഞ്ചായത്ത് കൃഷിഭവനിൽ മികച്ച കർഷകരെ ആദരിക്കും.നെൽ കൃഷി ,
പച്ചക്കറി കൃഷി,തെങ്ങ് കൃഷി,വാഴ കൃഷി,ജൈവ കൃഷി,സമ്മിശ്രകൃഷി,ക്ഷീര മേഖല,എസ് സി/ എസ് ടി ,
വിഭാഗവനിതാ കർഷക,വിദ്യാർത്ഥി കർഷകൻ / കർഷക,കർഷക തൊഴിലാളി,മുതിർന്ന കർഷകൻ,മികച്ച പാടശേഖര സമിതി,യുവ കർഷകൻ / കർഷക എന്നീ വിഭാഗത്തിലുള്ളവരെയാണ് ആദരിക്കുന്നത്.ഈ വിഭാഗങ്ങളിൽ ഉൾപ്പെട്ട കർഷകർ കിഴുവിലം കൃഷിഭവനിൽ സമർപ്പിക്കണം.