augu01b

ആറ്റിങ്ങൽ:കരിച്ചയിൽ ഗണേശോത്സവ ടെമ്പിൾ ട്രസ്റ്റിന്റെയും ഗണേശോത്സവ സമിതിയുടെയും നേതൃത്വത്തിൽ നടന്ന ഗണേശോത്സവ പുരസ്കാര വിതരണവും സ്വാഗത സംഘ യോഗവും മൈസൂർ ചിന്താമണി ആശ്രമത്തിലെ മാതാ അംബികാ ചൈതന്യമയി ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ അനർട്ട് മുൻ ഡയറക്ടർ ഡോ.ജയരാജു അദ്ധ്യക്ഷത വഹിച്ചു.സ്വാമി അദ്വൈതാനന്ദപുരി,കിളിമാനൂർ രാമവർമ്മ തമ്പുരാൻ പാർത്ഥസാരഥി,സിതാര ബാലചന്ദ്രൻ ,വക്കം അജിത് എന്നിവർ സംസാരിച്ചു.ബിഗ് ബോസ് താരം ഡോ.രജിത് കുമാർ,​മാതാ അംബികാ ചൈതന്യമയി,​കടു വയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പി.ജെ.നഹാസ്,​രജേഷ് നമ്പൂതിരി കിഴക്കില്ലം,സൗത്ത് ഇൻഡ്യൻ വിനോദ് ,പുരുഷോത്തമൻ നമ്പൂതിരി,അറേബ്യൻ അബ്ദുൽ നാസർ,​ അവനവഞ്ചേരി ബാവാ ആശുപത്രി എം.ഡി ഡോ.ആർ.ബാബു,ഭഗവതി ലോട്ടറി ഉടമ.പി.തങ്കരാജൻ,ക്ഷേത്ര ശില്പി ബൈജു,​കിളിമാനൂർ രാമവർമ്മ തമ്പുരാൻ എന്നിവർക്ക് ഗണേശോത്സവ പുരസ്കാരവും​ എസ്.ജയൻ ദാസ് (ക്യാമറമാൻ, ആക്ടർ ),നടന ഭൂഷണം പത്മകുമാർ ( നൃത്തം),കടയ്ക്കൽ രാജു (വയലിനിസ്റ്റ് ),മുദാക്കൽ ഹരികുമാർ (ഹിന്ദുസ്ഥാനി തബല ),കല്ലറ മുരളി (ഗായകൻ),​സിദ്ധി സുനിൽ (ഗായിക,),ആറ്റിങ്ങൽ മധുകുമാർ (സംഗീതം),​വക്കംദാസൻ (മൃദംഗം) എന്നിവർക്ക് ഗണേശോത്സവ കലാ പുരസ്കാരവും സമ്മാനിച്ചു.ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിന് ഒന്നാം സ്ഥാനം നേടിയ ആറ്റിങ്ങൽ സ്വദേശി അഭിനന്ദ് ,കൊല്ലമ്പുഴ ദേവി ക്ഷേത്ര പുജാരി ബിജു പോറ്റി,കാരാട്ടെ എസ്.നസറുദിൻ,റോബർട് എറിക്ക്,വുഷു ദേശീയ താരങ്ങൾ എന്നിവരെ ആദരിച്ചു.ചിത്രരചനാ മത്സരവിജയികൾ,​പ്ലസ് ടു ഉന്നത വിജയികൾ എന്നിവരെ ആദരിച്ചു.